അബുദബി :അബുദബിയിലെ തീരദേശ തണ്ണീർതടങ്ങൾ, മരുഭൂമികൾ തുടങ്ങിയ ഇടങ്ങളിലേക്ക് വിരുന്നെത്തുന്ന ദേശാടന പക്ഷികളുടെ എണ്ണം ഇരുപത് ദശലക്ഷമെന്ന് റിപ്പോർട്ട്.
വർഷാവർഷം ലക്ഷകണക്കിന് ദേശാടന പക്ഷികൾക്കാണ് അബുദബി സുരക്ഷിതമായ താവളം ഒരുക്കുന്നത്. പ്രത്യേകിച്ച് വേനൽകാലത്ത്, ഏകദേശം 20 ലക്ഷം പക്ഷികൾ ഭക്ഷണം, താമസം, വിശ്രമം, എന്നിവയ്ക്കായി ഇവിടേയ്ക്ക് കടന്നു വരുന്നു.പക്ഷികളുടെ കുടിയേറ്റ പാതകളിലെ സുരക്ഷിതമായ താവളമെന്ന നിലയില്‍ അബുദബിയുടെ പ്രശസ്തി ഊട്ടിയുറപ്പിക്കുന്നതിന് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളില്‍ ദേശാടന പക്ഷികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണെന്ന് അബുദബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു.
അടുത്തിടെയായി അപൂര്‍വ പക്ഷികളുടെ സാന്നിധ്യവും മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്.അബുദബിയുടെ സംരക്ഷിത മേഖലകളില്‍ 426 ദേശാടന പക്ഷി ഇനങ്ങള്‍ ഉണ്ടെന്നാണ് അബുദബി പരിസ്ഥിതി ഏജന്‍സിയുടെ കണ്ടെത്തല്‍. അല്‍ വത്ബ വെറ്റ് ലാന്‍ഡ് റിസര്‍വില്‍ മാത്രമായി 260ഓളം ഇനം ദേശാടന പക്ഷികളെ കണ്ടെത്തുകയുണ്ടായി. അറേബ്യന്‍ ഗള്‍ഫില്‍ ഗ്രേറ്റര്‍ ഫ്ളമിംഗോ പക്ഷിയെ സ്ഥിരമായി കാണുന്ന ഒരേയൊരു കേന്ദ്രമാണ് ഇവിടം. സായിദ് പ്രൊട്ടക്ടഡ് ഏരിയാസ് നെറ്റ് വര്‍ക്കില്‍ 175ഓളം പക്ഷി ഇനങ്ങളെയാണ് സംരക്ഷിക്കുന്നത്. ഇവയില്‍ 11 ശതമാനവും അബുദബി വംശനാശ ഭീഷണി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പക്ഷികളാണ്.



