അജ്മാന്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ ഏഴും ഗൾഫ് രാജ്യങ്ങളിൽ. സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ യുഎഇയിലെ അഞ്ച് നഗരങൾ മുൻനിരയിൽ ഇടം നേടി. യുഎഇ തലസ്ഥാനമായ അബുദബി ഏറ്റവും സുരക്ഷിതനഗരമായി ഒന്നാമതെത്തിയപ്പോൾ അജ്മാനാണ് രണ്ടാം സ്ഥാനത്ത്.
ദുബൈ, ഷാർജ, റാസൽഖൈമ എന്നീ നഗരങ്ങളും പട്ടികയിൽ മുൻനിരയിൽ ഇടംപിടിച്ചു. അന്താരാഷ്ട്ര റേറ്റിങ് വെബ്സൈറ്റായ നംബിയോയുടെ സേഫ്റ്റി ഇൻഡെക്സിലാണ് യുഎഇ നഗരങ്ങളുടെ മുന്നേറ്റം.
സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയുടെ അടിസ്ഥാനത്തിൽ ജീവിക്കാൻ അനുയോജ്യമായ ഒരു സ്ഥലമെന്ന നിലയിലാണ് നഗരങ്ങൾക്ക് നേട്ടം കെവരിക്കാൻ സാധിച്ചത്.



