ദുബൈ: എമിറേറ്റിലെ ശുചിത്വത്തിന് ഭംഗം വരുത്തുന്ന പ്രവൃത്തികൾ നിരീക്ഷിക്കാനും രേഖപ്പെടുത്താനും ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ഡിജിറ്റൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി.
ഇൽത്തിസാം’ എന്ന പേരിലാണ് പുതിയ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ശുചിത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള മാർഗനിർദേശങ്ങൾ
നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്തിനൊപ്പം ലോകത്ത് ഏറ്റവും വൃത്തിയുള്ള നഗരമെന്ന ദുബൈയുടെ സ്ഥാനം നിലനിർത്തുകയുമാണ് ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
നഗരഭംഗി, പൊതുജനാരോഗ്യം, പരിസ്ഥിതി സുസ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരും സമൂഹങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന വിശാലമായ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചാണ് ‘ഇൽത്തിസാം’രൂപകൽപന ചെയ്തിരിക്കുന്നത്.ഉദ്യോഗസ്ഥർക്ക് ആപ്പ് ഉപയോഗിച്ച് നിയമലംഘനങ്ങളുടെ
ഫോട്ടോ എടുക്കാനും അവരുടെ ലൊക്കേഷൻ കണ്ടെത്താനും യഥാസമയം അത് രേഖപ്പെടുത്താനും കഴിയും.



