ദുബൈ :ഇന്ത്യയുടെ 79 ആമത് സ്വാതന്ത്ര്യദിനം യുഎഇയിൽ വിപുലമായി നടക്കും.ഇത്തവണ പതാക ഉയർത്തൽ ചടങ്ങുകൾ നേരത്തേ ആയിരിക്കുമെന്ന് അബുദബി ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചിട്ടുണ്ട്. കടുത്ത ചൂട് പരിഗണിച്ചാണ് ഇങ്ങനെ ഒരു തീരുമാനം അധികൃതർ എടുത്തിരിക്കുന്നത്.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ 6 മണിക്ക് പ്രവേശിക്കാം 6.30 ഓടുകൂടി പതാക ഉയർത്തും.കൂടാതെ ഓഗസ്റ്റ് 15 വെള്ളിയാഴ്ച്ചയിൽ വൈകുന്നേരം 7.50 നായിരിക്കും ബുർജ് ഖലീഫയിൽ ത്രിവർണ പതാക ഉയർത്തുന്നത്. കൂടാതെ രക്തദാനം അടക്കമുള്ള നിരവധി പരിപാടികൾ നടത്തുന്നതായും സംഘടിപ്പിക്കുന്നുണ്ട് എന്നും അധികൃതർ അറിയിച്ചു.



