ദുബൈ :യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ എൻ.എം.സിയുടെ ആശുപത്രിയിൽ നിർണായകമായ ശസ്ത്രക്രിയയിലൂടെ ബ്രെയിൻ ട്യൂമർ എന്ന രോഗത്തെ അതിജീവിച്ച് ഹോട്ടൽ ജീവനക്കാരനായ റെയ്മന്‍റോ ഒമേഗ. ന്യൂറോ സർജൻ ഡോ. ശരത് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
ഭാര്യ ഏസ്വെർലിനൊപ്പം ജീവിക്കുന്നതിന്റെ ഇടയിൽ ആണ് ബ്രെയിൻ ട്യൂമർ എന്ന മാരക അസുഖം റെയ്മന്‍റോയുടെ ജീവിതത്തിലേക്ക് വന്നത്. ആദ്യ ഘട്ടത്തിൽ അപസ്മാരവും ക്ഷീണവും ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് കൂടുതലാവുകയായിരുന്നു. തുടർന്ന് നടത്തിയ എം.ആർ.ഐ പരിശോധനയിൽ തലയുടെ മുൻ ഭാഗത്ത് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുകയായിരുന്നു.
പിന്നീട് ഓരോ ദിവസവും കഴിഞ്ഞു നീങ്ങിയത് വളരെ പ്രയാസകരമായിരുന്നു. ചികിത്സക്കായി എത്തിയ റെയ്മന്‍റോയുടെ മുന്നിൽ ഡോക്ടർമാർ രണ്ട് നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. ഒന്നുകിൽ സങ്കീർണമായ ശാസ്ത്രക്രിയ, അല്ലെങ്കിൽ അനിശ്ചിത കാലത്തെ കീമോ തെറാപ്പി.
ശാസ്ത്രക്രിയ ചെയ്‌താൽ ശരീരത്തിന്റെ 60 ശതമാനം വരെ തളർന്ന് പോകാൻ സാധ്യതയുണ്ട് എന്നറിഞ്ഞിട്ടും റെയ്മന്‍റോ ശാസ്ത്രക്രിയ ചെയ്യാൻ തയ്യാറായി.
എൻ.എം.സി ആശുപത്രിയിലെ ഏറ്റവും നൂതനമായ സംവിധാനങ്ങളും റെയ്മന്‍റോയുടെ ആത്മവിശ്വാസവും കൂടി ആയപ്പോൾ ന്യൂറോ സർജൻ ഡോ. ശരത് കുമാറിന്‍റെ നേതൃത്വത്തിലുള്ള ശാസ്ത്രക്രിയ വിജയകരമായി നടന്നു.
ശാസ്ത്രക്രിയയിലൂടെ 90ശതമാനം ട്യൂമറും നീക്കം ചെയ്യാൻ സാധിക്കുകയും റെയ്മന്‍റോയ്ക്ക് ദിവസങ്ങൾക്കകം ആശുപത്രി വിടാനും സാധിച്ചു. റോബോട്ടിക് നാവിഗേഷൻ, ഇൻട്രാഓപറേറ്റീവ് അൽട്രാസൗണ്ട് തുടങ്ങിയ സംവിധാനങ്ങൾ സർജറിക്ക് ഉപയോഗപ്പെടുത്തിയിരുന്നു.
ജീവിതത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളിലൂടെ കടന്നു പോയ ഒരാളാണ് സാധാരണ ഹോട്ടൽ ജീവനക്കാരനായ റെയ്മന്‍റോ എന്ന മനുഷ്യൻ.
പലരും കാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ ജീവിതം തീർന്നു എന്ന് ചിന്ദിക്കുന്നവരാണ്. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായി ശരീരത്തിന്റെ പകുതി ഭാഗം തളർന്നാലും എൻ.എം.സി എന്ന ഹോസ്പിറ്റലിനേയും അവിടെ ഉള്ള ഡോക്ടർമാരേയും വിശ്വസിച്ച് പുതിയ ജീവിതത്തിലേക്ക് കടന്ന് വന്ന ഒരാളാണ് റെയ്മന്‍റോ. നിലവിൽ അപസ്മാരം അടക്കമുള്ള പ്രയാസങ്ങൾ കുറഞ്ഞ് സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.തന്നെ ഒരു പുതിയ ജീവിതത്തിലേക്ക് കൊണ്ട് വന്ന ഡോ. ശരത് കുമാറിന് പുറമെ, അനസ്ത്യേഷോളജിയിലെ ഡോ. അമർ മർസൂലി, അടക്കമുള്ള ഡോക്ടർമാരോട് നന്ദി പറയുകയാണ് റെയ്മന്‍റോ.
ഓർക്കുക ക്യാൻസർ ശരീരത്തെ മാത്രമേ തകർക്കു. ഒട്ടും ഭയപ്പെടാത്ത മനസ്സോടെ പുഞ്ചിരികൊണ്ട് അസുഖത്തെ അതിജീവിക്കുക. വേദനക്കുള്ള മറുപടി വേദനയല്ല മറിച്ച് കരുത്താണ്.



