ദുബൈ: ഇരകളെ കെണിയിൽ വീഴ്ത്താൻ എല്ലാ തരത്തിലുള്ള ശ്രമങ്ങളും നടത്തുന്ന സൈബർ കുറ്റവാളികളുടെ പ്രവർത്തനങ്ങളിൽ ജാഗ്രതവേണമെന്ന് ആവർത്തിച് ആവശ്യപ്പെട്ട് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. ബോധവൽകരണ ബുള്ളറ്റിലൂടെയാണ് ഓൺലൈനിൽ
വ്യക്തിവിവരങ്ങൾ പങ്കുവെക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യക്തിവിവരങ്ങൾ ശേഖരിക്കുകയും ഇതുപയോഗിച്ച് ആദ്യം ഇരകളുടെ വിശ്വാസം ആർജിച്ചശേഷമാണ് പലപ്പോഴും തട്ടിപ്പുകൾ നടക്കുന്നത്.
തട്ടിപ്പുകാർ ആളുകളെ അനുനയിപ്പിക്കാൻ പരിശീലനം ലഭിക്കുന്നവരാണ്. അതിനാൽതന്നെ വ്യക്തികളുടെ വികാരങ്ങൾ വരെ ചൂഷണം ചെയ്യാൻ ഇവർ ശ്രമിക്കും.അതിനാൽ തന്നെ അപരിചിതരായ ആർക്കും വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് പശ്ചാത്തലം പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.തട്ടിപ്പുകാർക്ക് ഒരവസരവും ലഭിക്കാതിരിക്കാൻ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.



