അബുദബി : കുട്ടികളിൽ അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നത് തടയാനായി അബുദബിയിലെ സ്കൂളുകളിൽ സ്കൂൾ സമയങ്ങളിൽ ഫുഡ് ഡെലിവറി സേവനങ്ങൾ നിരോധിക്കുന്നതുൾപ്പെടെ ആരോഗ്യകരമായ ഭക്ഷണ നയങ്ങൾ കർശനമാക്കാൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുള്ളതായി വിദ്യാഭ്യാസ വിക്ഞ്ജന വകുപ്പ് അബുദബി (ADEK )അറിയിച്ചു.
കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് പുറത്തുനിന്നുള്ള ഔട്ലെറ്റുകളിൽ നിന്ന് ഫാസ്റ്റ് ഫുഡോ മറ്റ് അനാരോഗ്യകരമായ ഭക്ഷണങ്ങളോ ഓർഡർ ചെയ്യുന്നത് തടയുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.
വിദ്യാലയങ്ങളിൽ പോഷകസമ്പൂഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം പ്രോൽസാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് പ്രവർത്തി സമയങ്ങളിൽ സ്കൂളിലേക്ക് ഫുഡ് ഡെലിവറിക്ക്
വിലക്ക് ഏർപ്പെടുത്തുന്നത്.വിദ്യാര്‍ഥികള്‍ പുറത്തു നിന്ന് ഫാസ്റ്റ് ഫുഡും അനാരാഗ്യകരമായ ഭക്ഷണങ്ങളും ഓണ്‍ലൈനായി വരുത്തിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിച്ചത്. ആഗസ്റ്റ് 25ന് പുതിയ അക്കാദമിക് വര്‍ഷം തുടങ്ങാനിരിക്കെ ഇക്കാര്യങ്ങള്‍
ചൂണ്ടിക്കാട്ടി സ്കൂളുകള്‍ മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവല്‍ക്കരണ സന്ദേശങ്ങൾ അയച്ചുകഴിഞ്ഞു. മതിയായ പോഷകാഹാരം നല്‍കുന്നത് കുട്ടികളില്‍ ശ്രദ്ധയും ഓര്‍മശക്തിയും ഊര്‍ജവും നല്‍കുമെന്നും ഇതവരുടെ ക്ഷേമത്തിന് സഹായകമാവുമെന്നും അധികൃതര്‍ ബോധവല്‍ക്കരണ സന്ദേശത്തില്‍ പറഞ്ഞു.
മധുര ശീതള പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ് മുതലായ പോഷകാഹാരം കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. സുരക്ഷിതമായ, പാര്ശ്വഫലങ്ങളുണ്ടാവാത്ത പാത്രങ്ങളിലാവണം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുത്തുവിടേണ്ടതെന്നും മാതാപിതാക്കള്‍ക്ക് നല്കിയ നിര്‍ദേശത്തിൽ പറയുന്നു.സമീകൃതാഹാരം ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, അക്കാദമിക് സമ്മർദ്ദങ്ങളെ നേരിടാനുള്ള മാനസിക പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അതോറിറ്റി അഭിപ്രായപ്പെട്ടു.



