റാസല്‍ഖൈമ: ഇരുചക്ര വാഹന ഉപഭോക്താക്കള്‍ റോഡ് നിയമം കർശനമായി പാലിക്കണമെന്ന് അധികൃതർ.
സൈക്കിളുകള്‍, മോട്ടോര്‍ ബൈക്കുകള്‍, ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങിയവ നിരത്തിലിറക്കുന്നവര്‍ സ്വന്തമായും മറ്റുള്വരുടെയും സുരക്ഷക്ക് മുന്‍കരുതലെടുക്കണം.
സേഫ്റ്റി ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ കവചങ്ങള്‍ നിര്‍ബന്ധമായും ധരിക്കുക, ഉള്‍റോഡുകളിലും പ്രധാന റോഡുകളിലും മറ്റു വാഹനങ്ങളെയും വഴിയാത്രക്കാരെയും പരിഗണിക്കുക, നിയമം അനുശാസിക്കുന്ന വേഗ പരിധി പാലിക്കുക
തുടങ്ങിയ നിർദേശങ്ങളും അധികൃതര്‍ നല്‍കുന്നു.
നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ 15 ദിവസം വരെ പിടിച്ചെടുക്കുമെന്നും 2000 ദിര്‍ഹം പിഴ അടക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.



