അബുദബി : മിക്ക അറബ് രാജ്യങ്ങളിലും 2026 ഫെബ്രുവരി 17 ന് ചൊവ്വാഴ്ച്ച റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജ്യോതിശാസ്ത്രഞ്ജർ അറിയിച്ചു.
എന്നിരുന്നാലും ഔദ്യോഗിക ആരംഭം ഷഅബാൻ 29 ന് നിരീക്ഷണങ്ങൾക്ക് ശേഷം സ്ഥിരീകരണം ലഭിക്കുന്ന ചന്ദ്രക്കലയുടെ ദൃശ്യത്തെ ആശ്രയിച്ചായിരിക്കും. ഓരോ രാജ്യത്തെയും മത അധികാരികളും ചന്ദ്രദർശന സമിതികളും അവരുടേതായ നടപടിക്രമങ്ങൾക്കാനുസൃതമായി റമദാൻ ആരംഭം പ്രഖ്യാപിക്കും.
2026 ലെ റമദാൻ വ്രതാരംഭം.സാധ്യതതിയതി പ്രഖ്യാപിച്ച് ജ്യോതിശാസ്ത്രഞ്ജർ.



