അബുദബി :എമിറേറിലെ സർബനിയാസ് ദ്വീപിലെ പര്യവേക്ഷണ സ്ഥലത്തുനിന്ന് പുരാതന കുരിശ് രൂപം കണ്ടെടുത്തു. അബുദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് ചൊവ്വാഴ്ച ഇക്കാര്യം
വെളിപ്പെടുത്തിയത്. പുരാവസ്തു ഗവേഷകർ പര്യവേക്ഷണം നടത്തുന്ന പ്രദേശത്തെ മഠത്തിൻറെ ഭാഗത്തുനിന്നാണ് ഒരു പ്ലേറ്റിൽ കൊത്തിവെച്ച കുരിശു രൂപം കണ്ടെടുത്തത്. കഴിഞ്ഞ 30 വർഷത്തിനിടെ ദ്വീപിൽ നടന്ന ഏറ്റവും വലിയ ഖനനിത്തിനിടെയാണ് കുരിശ് കണ്ടെടുത്തിരിക്കുന്നത്.
സർബനിയാസിൽ ഈ വർഷം ജനുവരിയിലാണ് പര്യവേക്ഷണ കാമ്പയിൻ ആരംഭിച്ചത്. ഇറാഖിലും കുവൈത്തിലും കണ്ടെടുക്കപ്പെട്ട കുരിശ് രൂപത്തിന് സമാനമാണ് ഇവിടെ നിന്ന് കണ്ടെടുത്തിരിക്കുന്നത്.പുരാതന ഇറാഖിലെ ചർച്ച് ഓഫ് ഈസ്റ്റുമായി ബന്ധപ്പെട്ടവരാണ് ഈ രൂപത്തിലെ കുരിശ് ഉപയോഗിച്ചിരുന്നത്. പുരോഹിതർ ആത്മീയ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നതാണ്
ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.



