റിയാദ്: ഒരാഴ്ചക്കിടെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയവരുടെ എണ്ണം 1700 കവിഞ്ഞു. മെത്താംഫെറ്റമൈൻ മയക്കുമരുന്ന് ഗുളികകളുമായി ബന്ധപ്പെട്ടാണ് കൂടുതൽ അറസ്റ്റുകളും. സൗദിയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിയമം കർശനമാക്കിയിരിക്കുകയാണ്. കടുത്ത പരിശോധനകളാണ് നടക്കുന്നത്. പിടിയിലായവരിൽ ഭൂരിഭാഗവും എത്യോപ്യൻ പൗരന്മാരാണ് ഇതിൽ 995 പേർ പിടിയിലായി. തൊട്ട് പിറകിൽ 695 യമനി പൗരന്മാരാണ് അധികൃതരുടെ വലയിൽ വീണത്. എറിത്രിയ, സോമാലിയ, സുഡാൻ സ്വദേശികളും പിടിയിലായിട്ടുണ്ട്.
സൗദി സ്വദേശികൾ 15 ആണ്.3,50,644 ആംഫെറ്റമിൻ ഗുളികകൾ, 15,26,629 നിരോധിത മരുന്നുകൾ, 2.6 ടൺ ഹാഷിഷ്, 144 ടൺ ഖാത്ത് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. തബൂക്ക്, ജിസാൻ, അസീർ,നജ്റാൻ തുടങ്ങിയ അതിർത്തി പ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ബോർഡർ ഗാർഡ്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.



