ദുബൈ: യു.എ.ഇയിൽ ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചു.ആശംസകളും സന്ദേശവുമായി യു.എ.ഇയിലെ രാഷ്ട്ര നേതാക്കൾ.. ജൂലൈ 5 നായിരുന്നു സ്കൂൾ അടച്ചിരുന്നത്.. രാജ്യത്താകമാനം 10ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് ക്ലാസുകൾ പുനരാരംഭിക്കുകയാണ്. പുതിയ തുടക്കം പ്രതീക്ഷയും നന്മയും പ്രത്യാശയുമുള്ളതാണ്.
അധ്യയന വർഷാരംഭം രാജ്യത്താകമാനം ഊർജവും ആവേശവും സജീവതയും നിറക്കുന്നതാണന്ന് രാഷ്ട്ര നേതാക്കൾ പറഞ്ഞു. അധ്യാപകരോട് നിങ്ങളാണ് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലെ പ്രധാന സ്തംഭങ്ങളെന്നും പുരോഗതിയുടെ നട്ടെല്ലും മാറ്റത്തിന്റെ ഏ ജന്റുമാരുമെന്നും ശൈഖ് മുഹമ്മദ് ഓർമിപ്പിച്ചു.സ്കൂളുകളുടെ അവധികാലം പൊതുവെ യു.എ.ഇയിലെ ബിസിനസ് മേഖലയിലും മെല്ലെ പോക്കിന് കാരണമാവാറുണ്ട്.എന്നാൽ ഇന്നത്തോടെ എല്ലാം പഴയ രീതിയിൽ കൂടുതൽ ഊർജ്ജ സ്വലമായി കാണപ്പെടും .റോഡുകളിലും ഇന്ന് മുതൽ ട്രാഫിക് അനുഭവപ്പെടും.



