അബുദബി: 22-ാമത് അബുദബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇക്വേസ്ട്രിയൻ എക്സിബിഷന് (അഡിഹെക്സ്) ആഗസ്റ്റ് 30 ശനിയാഴ്ച തുടക്കം. അഡ്നക് സെൻ്ററിൽ സപ്തംബർ ഏഴു വരെയാണ് പ്രദർശനം. ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ എക്സിബിഷനാണ് ഇ ത്തവണത്തേത്. ഫാൽകൺറി, വേട്ട, കുതിരസവാരി, മൽസ്യബന്ധനം, ഔട്ട് ഡൗർ സ്പോർട്സ് എന്നീ മേഖലകളിലെ ഇമാറാത്തി പൈതൃകവും സംസ്കാരവുമാണ് ആഘോഷിക്കുന്ന വേദിയാണ് അഡിഹെക്സ്.എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശനം.
ഫാൽകണുകളുടെ ലേലവും ഒട്ടക ഓട്ടവും കുതിര ഷോകളും അടക്കമുള്ള വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. 15 മേഖലകളിൽ നിന്നുള്ള മുൻനിര കമ്പനികൾ തങ്ങളുടെ നവീന ഉ ൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പി ക്കുകയും വിൽക്കുകയും ചെയ്യും. കൂടാതെ സെമിനാറുകളും ചർച്ചകളും വിവിധ മൽസരങ്ങളും അരങ്ങേറും. 92000 ചതുരശ്ര മീറ്ററിലാണ് ഇത്തവണത്തെ അഡിഹെക്സ‌് വേദി.
മുൻ തവ ണത്തേത്തിനേക്കാൾ ഏഴു ശതമാനമാണ് വിസ്തൃതിയാണ് ഇത്തവണ വരുത്തിയത്. പുതിയ 11 രാജ്യങ്ങൾ അടക്കം 68 രാജ്യങ്ങളാണ് ഇത്തവണ അഡിഹെക്സിൽ പങ്കെടുക്കുക.ഒട്ടകം, അറേബ്യൻ സലൂകി, കത്തികൾ, സൂഖ് എന്നിങ്ങനെ നാലു പുതിയ മേഖലകൾ ഇത്തവണ പ്രദർശനത്തിൽ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ഒട്ടകത്തോൽ കൊണ്ട് 1.95 മീറ്റർ വലുപ്പമുള്ള ഫാൽക്കൺ ഹുഡ് നിർമ്മിച്ചത് ഗിന്നസ് ലോക റെക്കോർഡ് നേടി.



