അബുദബി: കൂട്ടുകാരിയുടെ വാഹനം ഓടിക്കാൻ കൊണ്ടുപോയി അപകടമുണ്ടാക്കിയ യുവതിയോട് 1,64,000 ദിർഹം നൽകാൻ ഉത്തരവിട്ട് ഫാമിലി, സിവിൽ ആൻഡ് അഡ്‌മിനി സ്ട്രേറ്റിവ് കോടതി. വാഹനത്തിന്റെ മൂല്യമായി 1,59,000 ദിർഹമും നഷ്ടപരിഹാരമായി 5000 ദിർഹവും നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
അപകടത്തിൽ കാർ പൂർണമായും തകർന്നിരു ന്നു.ഇതിനെ തുടർന്ന് പരാതിക്കാരി കോടതിയെ സമീപിക്കുകയും വാഹനത്തിൻ്റെ വിലയായി 1,60,000 ദിർഹമും നഷ്ടപരിഹാരമായി 1,40,000 ദിർഹമും ഈടാക്കി നൽകണമെന്നാവശ്യപ്പെടുകയും ചെയ്തു. കോടതി പരാതിക്കാരിയുടെ വാദം പരിഗണിക്കുകയും 1,59,000 ദിർഹമിന് കാർ വാങ്ങിയതിന്റെ ബിൽ ബോധ്യപ്പെടുകയും ചെയ്തു.
കാർ അപകടത്തിൽപെടാൻ കാരണം എ തിർകക്ഷിയുടെ അശ്രദ്ധയാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കാറിന്റെ വിലയും പരാതിക്കാരി നേരിട്ട ബുദ്ധിമുട്ടുകൾക്ക് നഷ്ടപരി ഹാരമായി 5000 ദിർഹമും നൽകാൻ ഉത്തരവിട്ടത്.



