ദുബൈ:ദുബൈ മെട്രോ റെഡ് ലൈനിൽ തിരക്ക് ദുബൈ മെട്രോ റെഡ് ലൈനിൽ തിരക്ക് കുറകുന്നതിനായി മാറ്റവുമായി ആർ.ടി.എകുറകുന്നതിനായി മാറ്റവുമായി ആർ.ടി.എ.അതിനായി നേരിട്ടുള്ള പുതിയ റൂട്ട് ആരംഭിച്ചു.സെന്റർപോയിന്റ് സ്റ്റേഷൻ മുതൽ അൽ ഫർദാൻ എക്‌സ്‌ചേഞ്ച് സ്റ്റേഷൻ വരെയാണ് പുതിയ സർവീസ് നടത്തുക.തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഇത് വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് മുതലാണ് പുതിയ സർവീസ് നിലവിൽ വന്നത്.
പുതിയ റൂട്ട് വന്നതോടെ റെഡ് ലൈനിൽ ആകെ മൂന്ന് നേരിട്ടുള്ള റൂട്ടുകളുണ്ടാകും.നിലവിൽ, സെന്റർപോന്റ് – എക്സ്പോ സിറ്റി, സെന്റർപോയിന്റ് – ലൈഫ് ഫാർമസി എന്നീ റൂട്ടുകളാണ് റെഡ് ലൈനിലുള്ളത്. തിരക്കേറിയ സമയങ്ങളായ രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമുള്ള യാത്രകളിൽ പുതിയ സർവീസ് വലിയ ആശ്വാസം നൽകും.. യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയും യാത്രാ സമയം കുറയ്ക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ റൂട്ട് ആരംഭിച്ചിരിക്കുന്നത്.



