ദുബൈ:യു.എ.ഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഏറ്റവും കുറച്ച് വിശ്വസിക്കപ്പെടുന്ന തൊഴിൽ വിഭാഗമായി. ഇൻസൈറ്റ് ഡിസ്കവറി നടത്തിയ സർവേയിൽ 21 ശതമാനം പേർ ഇൻഫ്ലുവൻസർമാരെയാണ് ഏറ്റവും മോശം പേര് ലഭിച്ച വിഭാഗമായി ചൂണ്ടിക്കാട്ടിയത്.
ടെലിമാർക്കറ്റർമാർക്കും കോൾ സെന്ററുകൾക്കും 19 ശതമാനം, ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് 13 ശതമാനം, റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കു 11 ശതമാനം, റിയൽ എസ്റ്റേറ്റ് ഏജന്റുകൾക്ക് 8 ശതമാനം എന്നിങ്ങനെയാണ് പിന്നാലെ വിശ്വാസം കുറഞ്ഞവരുടെ പട്ടികയിൽ വന്നത്.പ്രത്യേകിച്ച് ഫിനാൻസ് സംബന്ധമായ ഉപദേശങ്ങൾ നൽകുന്ന “ഫിൻഫ്ലുവൻസർമാരോടാണ്” പൊതുജനങ്ങളുടെ വിശ്വാസം കൂടുതൽ നഷ്ടമായത്. പരസ്യത്തിന്റെ വ്യക്തത ഇല്ലായ്മയും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കവുമാണ് പ്രധാനമായും ആളുകൾ ചൂണ്ടിക്കാണിച്ചത്.
ഇതിനിടെ, ഇൻഫ്ലുവൻസർമാരെ നിയന്ത്രിക്കാൻ യു.എ.ഇ അധികാരികൾ കർശന നിയമങ്ങൾ നടപ്പിലാക്കി. പണവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ നൽകാൻ ഇനി ലൈസൻസ് നിർബന്ധമാണ്. എല്ലാ paid ഉള്ളടക്കവും സ്പഷ്ടമായി പരസ്യമെന്ന് അടയാളപ്പെടുത്തണം. നിയമലംഘനങ്ങൾക്ക് ഒരു മില്യൺ ദിർഹം വരെ പിഴയും അക്കൗണ്ട് സസ്‌പെൻഷനും ലഭിക്കാം.
സർവേയിൽ പങ്കെടുത്തവരുടെ അഭിപ്രായത്തിൽ, paid ഉള്ളടക്കം തിരിച്ചറിയാൻ സാധിക്കുന്നതിനാൽ പലരും ഇൻഫ്ലുവൻസർമാരെ unfollow ചെയ്യുന്നതായും, പരസ്യ പോസ്റ്റുകൾ കാണുമ്പോൾ വിശ്വാസം കുറയുന്നതായും പറഞ്ഞു.



