ഷാർജ സഫാരി പാർക്കിലെ കുഞ്ഞ് മുതലക്ക് കിട്ടിയ പേര് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. കഴിഞ്ഞദിവസം ഷാർജ സഫാരി പാർക്കിലെ മുതല കുഞ്ഞിന് പേരിടാൻ സോഷ്യൽ മീഡിയയിൽ പൊതുജനത്തിന്റെ അഭിപ്രായം തേടിയിരുന്നു.എന്നാൽ പേരിനായി സോഷ്യൽ മീഡിയ തുറന്നപ്പോൾ കമന്റ് ബോക്സുകൾ നിറഞ്ഞൊഴുകി.
അപ്പുക്കുട്ടൻ, ഉണ്ണിക്കുട്ടൻ, കുട്ടാപ്പി, മമ്മാലി, സിംബ, ദുബാബി, ട്രാക്കോ, മാർക്കോ ഇതൊക്കെയായിരുന്നു മലയാളികളുടെ നിർദ്ദേശങ്ങൾ. എന്നാൽ എല്ലാവരുടെയും കൗതുകത്തിനൊടുവിൽ പാർക്ക് എടുത്ത അന്തിമ തീരുമാനമാണ് ഇപ്പോൾ വൈറൽ മുതലക്കുഞ്ഞ് ഇനി “മോദി” എന്ന പേരിലാണ് അറിയപ്പെടുക.
“മോദി” എന്നത് കരുത്തിനെയും സന്തോഷത്തെയും സൂചിപ്പിക്കുന്ന പേര്. അതുകൊണ്ട് തന്നെ, വെള്ളത്തിനുള്ളിൽ ചിരിച്ചു കളിക്കുന്ന കുഞ്ഞ് മുതലയ്ക്ക് അതാണ് ഏറ്റവും യോജിച്ച പേര് എന്ന് അധികൃതർ വ്യക്തമാക്കി.



