അബുദബി:ഇത്തിഹാദ് എയർവേയ്‌സ് അതിന്റെ ഷെയറുകൾ വിൽക്കാൻ ഒരുങ്ങുകയാണ്. ഏതു നിമിഷവും ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നു കമ്പനിയുടെ സിഇഒ വ്യക്തമാക്കി.
2025-ലെ ആദ്യ പകുതിയിൽ, ഇതുവരെയുള്ള ഏറ്റവും വലിയ ലാഭം കമ്പനി നേടി. 1.12 ബില്യൺ ദിർഹം ഇപ്പോൾ തന്നെ നേടി – കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 32 ശതമാനം വളർച്ച. യാത്രക്കാരുടെ എണ്ണം 1 കോടി 2 ലക്ഷത്തിന് മുകളിൽ. കഴിഞ്ഞ 18 മാസത്തിനിടെ 27 പുതിയ തുടക്കം കുറിച്ച്. അടുത്ത 10 വർഷത്തേക്ക് 20 ബില്യൺ ഡോളറിന്റെ വളർച്ചാ പദ്ധതി ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വന്തം സാമ്പത്തിക ശേഷി കൊണ്ടുതന്നെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാമെന്നും IPO ഇല്ലാതെ തന്നെ വളർച്ച ഉറപ്പാക്കാമെന്നും CEO വ്യക്തമാക്കി.
ഒറ്റവാക്കിൽ പറഞ്ഞാൽ… ഇത്തിഹാദ് IPO നടത്താൻ പൂർണ്ണമായി സജ്ജമാണ്. എന്നാൽ IPOയുടെ തീയതി പ്രഖ്യാപിക്കുമോ ഇല്ലയോ എന്നത് ADQയുടെ തീരുമാനമായിരിക്കും.



