ദുബൈ:എമിറേറ്റ്സ് ഇൻറ്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (du) 342,084,084 ഓഹരികൾ (കമ്പനിയുടെ 7.55 ശതമാനം) വിൽപ്പനയ്ക്ക് പ്രഖ്യാപിച്ചു. ഓഹരിയുടെ വില 9 ദിർഹം മുതൽ 9.90 ദിർഹം വരെ നിശ്ചയിച്ചിരിക്കുകയാണ്. ഇതിലൂടെ 3.078 ബില്യൺ ദിർഹം മുതൽ 3.386 ബില്യൺ ദിർഹം വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
മമൂറ ഡൈവേഴ്‌സിഫൈഡ് ഗ്ലോബൽ ഹോൾഡിംഗ് മുഖാന്തിരമാണ് ഓഫറിംഗ്. നിലവിൽ du-യിൽ 10.06 ശതമാനം വിഹിതം കൈവശമുള്ള മമൂറ, ഓഹരി വിൽപ്പനയ്ക്കുശേഷം 2.52 ശതമാനമായി ചുരുങ്ങും.
സബ്സ്ക്രിപ്ഷൻ വിശദാംശങ്ങൾ
ഓഹരി വിൽപ്പന രണ്ട് വിഭാഗങ്ങളിലായിരിക്കും:
• റീട്ടെയിൽ നിക്ഷേപകർ (5%) – 17.1 മില്യൺ ഓഹരികൾ. കുറഞ്ഞ അപേക്ഷ 5,000 ദിർഹം , തുടർന്ന് 1,000 ദിർഹം വീതം.
• സ്ഥാപന നിക്ഷേപകർ (95%) – 324.9 മില്യൺ ഓഹരികൾ. കുറഞ്ഞ അപേക്ഷ 5 മില്യൺ ദിർഹം
സബ്സ്ക്രിപ്ഷൻ സെപ്റ്റംബർ 8 മുതൽ 12 വരെ തുറന്നിരിക്കും.
സാമ്പത്തിക നേട്ടം
2025-ലെ ആദ്യ പകുതിയിൽ du AED 921 മില്യൺ നെറ്റ് ലാഭം നേടി. കഴിഞ്ഞ വർഷത്തെ സമാനകാലയളവിൽ രേഖപ്പെടുത്തിയ AED 801 മില്യണിനേക്കാൾ 15 ശതമാനം വർധനയാണ് ഇത്.



