ഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണുകളായ രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും അഭാവം ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്.
ROKO Missing, മിസ്സ് യൂ റോക്കോ, എന്നെല്ലാമാണ് അവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ ഉയർത്തി ആരാധകർ പറയുന്നത്
തങ്ങളുടെ പ്രിയ താരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് ആരാധകർ
അതേസമയം, ഇന്ത്യൻ ടീം ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആദ്യ മത്സരത്തിൽ യുഎഇയെ തകർത്തുകൊണ്ട് അവർ തങ്ങളുടെ ശക്തി തെളിയിച്ചു.
യുവതാരങ്ങളായ സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ് എന്നിവർ ടീമിന് മികച്ച പ്രകടനം സമ്മാനിക്കുന്നു.
ഈ പ്രകടനം ആരാധകർക്ക് ആവേശം നൽകുന്നുണ്ടെങ്കിലും, രോഹിത്-കോഹ്ലി സഖ്യത്തിന്റെ അഭാവം വലിയൊരു ശൂന്യതയാണ്.
ക്രിക്കറ്റിനോടും, അവരുടെ പ്രിയ താരങ്ങളോടുമുള്ള ആരാധകരുടെ ആത്മാർത്ഥമായ ഇഷ്ടം വ്യക്തമാക്കുകയാണ് ഈ സ്നേഹ പോസ്റ്ററുകളിലൂടെ
ഇത് കളിയാണ്
പുതിയ താരങ്ങൾ വരികയും പോവുകയും ചെയ്യും,
എന്നാൽ ചില ഇതിഹാസങ്ങൾ എന്നും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കും.
അതവർ പ്രകടിപ്പിക്കും
പല രീതിയിലും
മിസ്സ് യൂ RO KO



