യുവാക്കളുടെയും കണ്ടന്റ് മേക്കർമാരുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ഇനി വഴി തുറന്നു. വടക്കേ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലുമുള്ള യുവ ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിക്കാൻ യുഎഇയിൽ ആദ്യ യൂട്യൂബ് അക്കാദമി തുടങ്ങുന്നു. ക്രിയേറ്റേഴ്സ് HQയും യൂട്യൂബും ചേർന്നാണ് ഈ പദ്ധതി.
ഇവിടെ ക്രിയേറ്റർമാർക്ക് അവരുടെ വീഡിയോകൾ കൂടുതൽ മികച്ചതാക്കാനും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുമുള്ള പരിശീലനം ലഭിക്കും. പുതിയ ക്രിയേറ്റർമാർക്കായി പ്രത്യേക കോഴ്സുകളും മാർഗ്ഗനിർദ്ദേശവും ഉണ്ടാകും.
മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ക്രിയേറ്റർമാരാണ് ഭാവിയിലെ വിനോദലോകം. അവർക്ക് അവരുടെ കഴിവ് കരിയറാക്കാൻ വേണ്ട എല്ലാ സഹായവും നൽകുകയാണ് ഞങ്ങൾ, എന്ന് യൂട്യൂബ് MENA മേധാവി ജാവിദ് അസ്ലാനോവ് പറഞ്ഞു. യുഎഇയിൽ 15% കൂടുതൽ യൂട്യൂബ് ചാനലുകൾ ഇപ്പോൾ കോടികൾ വരുമാനം നേടുന്നു. സൗദിയിലും ഈജിപ്തിലും വളർച്ച അതിലും കൂടുതലാണ്.



