അബൂദബി: കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ കഠിന നടപടിയാണ് അബൂദബി കോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്
ഓണ്‍ലൈൻ വഴി കുട്ടികളെ പ്രലോഭിപ്പിച്ച് അനാശാസ്യ ഉള്ളടക്കം കൈക്കലാക്കുകയും , അത് കൈവശം വെക്കുകയും പരസ്പരം കൈമാറുകയും ചെയ്ത കേസിൽ എട്ട് പേരെയാണ് കോടതി തടവിന് ശിക്ഷിച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോംസും ഓണ്‍ലൈൻ ഗെയിമുകളുമാണ് പ്രതികൾ കുട്ടികളെ വലയിൽ വീഴ്ത്താനൻ ഉപയോഗിച്ചത്.
കുട്ടികളിൽ നിന്ന് വ്യക്തമായ ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെട്ടുവെന്നാണ്
അന്വേഷണത്തിൽ തെളിഞ്ഞത്,
കുട്ടികളുടെ സുരക്ഷയ്‌ക്കെതിരെ നടന്ന ഇത്തരം കുറ്റങ്ങള്‍ക്ക് ഒരു വിധത്തിലും ഇളവ് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഓണ്‍ലൈൻ ലോകത്ത് ഇത്തരം അപകടങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തിൽ , കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.



