ദോഹ: അറബ്–മുസ്‌ലിം ഉച്ചകോടിയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇസ്രയേൽ ആക്രമണത്തിന്റെ നാശനഷ്ടങ്ങൾ എണ്ണിപ്പറഞ്ഞു. മുന്നറിയിപ്പില്ലാതെ സ്കൂളുകളും നയതന്ത്ര കാര്യാലയങ്ങളും ഉള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്.
ഖത്തർ സൈനികൻ ഉൾപ്പെടെ 6 പേർ മരിച്ചു, 18 പേർക്ക് പരിക്ക്. ഈ ആക്രമണ സമയത്ത് ഹമാസ് പ്രതിനിധികൾ വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ പഠിക്കുകയായിരുന്നുവെന്ന് അമീർ വ്യക്തമാക്കി.



