ദുബൈ: കനത്ത വേനൽ ചൂടിൽ തൊഴിലാളികൾക്കായി യു.എ.ഇ നടപ്പാക്കിയ ‘ഉച്ചവിശ്രമ’ നിയമം ഇന്നത്തോടെ അവസാനിച്ചു.
മൂന്നു മാസം നീണ്ടു നിന്ന നിയമം, തൊഴിലാളികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും വലിയൊരു ആശ്വാസമായിരുന്നു.
ജൂൺ 15 മുതൽ നടപ്പിലാക്കിയ നിയമം, ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് തടഞ്ഞിരുന്നു .
21 വർഷമായി തുടർന്നുവരുന്ന ഈ നിയമം, തൊഴിൽ മേഖലയിൽ യു.എ.ഇയുടെ മാനുഷിക പ്രതിബദ്ധതയുടെ തെളിവ് കൂടിയായിരുന്നു
രാജ്യത്തെ 99 ശതമാനം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും നിയമം പാലിച്ചുവെന്നാണ് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നത്.
തൊഴിലാളികൾക്കായി തണലുള്ള വിശ്രമസ്ഥലങ്ങൾ ഒരുക്കാനും കമ്പനികൾ നിർബന്ധിതരായിരുന്നു.
അതിനാൽ തന്നെ ഈ വർഷം മാത്രം പതിനായിരത്തിലേറെ എ.സി വിശ്രമകേന്ദ്രങ്ളും ഒരുക്കിയിരുന്നു
ഇത് പ്രത്യേകിച്ച് ഡെലിവറി തൊഴിലാളികൾകക് വലിയ ആശ്വാസമാണ് പകർന്നത്
ചില അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഉച്ചവിശ്രമത്തിന് ഇളവ് അനുവദിച്ചിരുന്നുള്ളു.
എന്നാൽ, തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും കമ്പനികൾ സ്വീകരിച്ചു.



