അബുദബി: സ്വയം ഓടുന്ന ഡെലിവറി വാഹനങ്ങൾക്ക് ആദ്യ വാഹന ലൈസൻസ് പ്ലേറ്റ് നൽകി. ഇതോടൊപ്പം, 7X-ന്റെ ലോജിസ്റ്റിക്സ് വിഭാഗമായ EMX-യുമായി ചേർന്ന്, സ്വയം ഓടുന്ന വാഹനങ്ങളുടെ പൈലറ്റ് പ്രോഗ്രാമും ആരംഭിച്ചു.
കെ2യുടെ ഓട്ടോഗോ വികസിപ്പിച്ച ഈ വാഹനങ്ങൾ മനുഷ്യൻ ഇല്ലാതെ നഗരത്തിലെ റോഡുകളിൽ സഞ്ചരിച്ചു ഓർഡറുകൾ എത്തിക്കും. മസ്ദാർ സിറ്റിയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു, ഉടൻ തന്നെ പൊതുവായിടങ്ങളിലും വ്യാപകമായി പ്രവർത്തനം തുടങ്ങും.
ഈ പദ്ധതി 2040ഓടെ അബൂദബിയിലെ 25 ശതമാനം യാത്രകൾ സ്മാർട് ഗതാഗത സംവിധാനങ്ങളിലൂടെ നടത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ്. മനുഷ്യസ്പർശമില്ലാതെ ഓർഡറുകളുടെ ഡെലിവറി സാധ്യമാക്കുന്ന ഈ വാഹനം, സ്മാർട് ഗതാഗത ഉപകരണങ്ങളും നിർമ്മിതബുദ്ധിയും (AI) സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.ഇതോടെ, ഭാവിയുടെ സ്മാർട് ഗതാഗത രംഗത്തേക്ക് യുഎഇക്ക് വലിയൊരു ചുവടുവയ്പ്പിന് കളമൊരുങ്ങുകയാണ്



