ദുബൈ: ലോകത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ എന്നും പുതുമകൾ അവതരിപ്പിക്കുന്ന ദുബൈ, ഇതാ വീണ്ടും പൂക്കളുടെ പറുദീസ തുറക്കുന്നു.
ലോകത്തെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടങ്ങളിലൊന്നായ ദുബൈ മിറാക്കിൾ ഗാർഡൻ, പുതിയ സീസൺ ഈ മാസം 29 ന് ആരംഭിക്കും.
മുപ്പതു ലക്ഷത്തിലധികം പൂക്കളാൽ അലങ്കരിച്ച ഗാർഡൻ, ഓരോ വർഷവും പുതിയ തീമുകളിലും ഡിസൈനുകളിലുമാണ് സന്ദർശകരെ വിസ്മയിപ്പിക്കാറുള്ളത്.
കാർട്ടൂൺ കഥാപാത്രങ്ങൾ, വിമാന മോഡലുകൾ, കോട്ടകൾ തുടങ്ങി അനേകം കലാ സൃഷ്ടികളാൽ ഇത്തവണയും പൂക്കളുടെ മായാജാല കാഴ്ചകൾ തീർക്കുമെന്നതിൽ സംശയമില്ല.
ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ദുബൈ മിറാക്കിൾ ഗാർഡൻ, കുടുംബങ്ങൾക്കും സഞ്ചാരികൾക്കും മറക്കാനാകാത്ത അനുഭവം തന്നെയാണ് സമ്മാനിക്കുക.



