ദുബൈ: റോഡിൽ വല്ല തകരാറും കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും ? ആരോട് പരാതി പറയും ?
ദുബൈയിൽ അതിന് പരിഹാരമുണ്ട്. ഇനി ഗതാഗത സംവിധാനങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങളിലെയും കേടുപാടുകൾ ശ്രദ്ധയിൽ പെട്ടാൽ അത് നേരിട്ട് വാട്‌സ്ആപ്പിലൂടെ അറിയിക്കാം.
ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അവതരിപ്പിച്ച ‘മദീനതീ’ എന്ന ഈ അടിപൊളി സേവനം മഹ്‌ബൂബ് ചാറ്റ്‌ബോട്ട് വഴിയാണ് ലഭ്യമാകുന്നത്.
റോഡുകൾ, നടപ്പാതകൾ, ബസ് ഷെൽട്ടറുകൾ, ട്രാഫിക് സിഗ്നലുകൾ, ബോർഡുകൾ തുടങ്ങി വിവിധ പൊതു സൗകര്യങ്ങളിലെ തകരാറുകൾ ഇനി സാധാരണക്കാർക്കും വളരെ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാനാകും.
ശ്രദ്ധയിൽ പെട്ട കേടുപാടുകളുടെ ഫോട്ടോ എടുത്ത് വാട്‌സ്ആപ്പിലെ മഹ്‌ബൂബ് ചാറ്റ്‌ബോട്ട് വഴി അയയ്ക്കുക
മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.
സന്ദേശം ഉടൻ തന്നെ ബന്ധപ്പെട്ട വകുപ്പിലേക്ക് എത്തും, അതുവഴി നടപടി വേഗത്തിലാകും .
സ്മാർട്ട് നഗരമെന്ന ദുബൈയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതി.
നഗരത്തിന്റെ ഭംഗിയും സുരക്ഷയും ഉറപ്പാക്കുന്നതിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ലക്ഷ്യമിടുന്നതായും ആർ.ടി.എ വ്യക്തമാക്കുന്നു.
നഗരത്തിന്റെ ഗുണനിലവാരം ഉയർത്താനും സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്താനും സഹായിക്കുന്ന സ്മാർട്ട് റിപ്പോർട്ടിങ് സംവിധാനമാണ് ‘മദീനതീ’…



