ദുബൈ: ആ പട്ടികയിൽ ഇത്തവണയും മുന്നിലാണ് ഗൾഫ് രാജ്യങ്ങൾ.
ഗാലപ്പ് ഇന്റർനാഷണൽ പുറത്തിറക്കിയ 2024 ആഗോള സുരക്ഷാ റിപ്പോർട്ടിൽ ആദ്യ പത്തിൽ അഞ്ചെണ്ണവും ഗൾഫ് മേഖലയിൽ നിന്നുള്ള രാജ്യങ്ങളാണ്.
പട്ടികയിൽ സിംഗപ്പൂർ ഒന്നാം സ്ഥാനത്താണെങ്കിൽ
അതിനു പിന്നാലെ തജാകിസ്ഥാൻ, ചൈന, ഒമാൻ, സൗദി അറേബ്യ, എന്നീ രാജ്യങ്ങൾ ഇടം പിടിച്ചു
ഹോങ്കോങ്ങും, കുവൈത്തും, നോർവേ, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങളുമാണ് പിന്നീട് പട്ടികയിൽ ഇടം പിടിച്ച രാജ്യങ്ങൾ.
യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങൾ ഒരുപാട് മുന്നിലാണന്നാണ് ഇത് കാണിക്കുന്നത്
അതേ സമയം, ഏറ്റവും കുറവ് സുരക്ഷിതത്വമുള്ള രാജ്യങ്ങൾ കൂടുതലും ആഫ്രിക്കയിലാണ്.
ദക്ഷിണാഫ്രിക്ക, ലെസോത്തോ, സിംബാബ്‌വെ, ചാഡ് എന്നിവയാണ് പട്ടികയിലെ അവസാന സ്ഥാനങ്ങളിലെ രാജ്യങ്ങൾ.
സുരക്ഷിത നഗരങ്ങളുടെ പട്ടികയിലും യു.എ.ഇയ്ക്ക് വലിയ നേട്ടമുണ്ട്.
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമാണ് അബൂദബി. അജ്മാൻ രണ്ടാമതും ദുബൈ, ഷാർജ, റാസ് അൽ ഖൈമ എന്നിവ മുൻനിരയിലുമുണ്ട് .
കുറഞ്ഞ കുറ്റകൃത്യങ്ങളും ഉയർന്ന സുരക്ഷയും മൂലം ഗൾഫ് രാജ്യങ്ങൾ ആഗോള റാങ്കിംഗിൽ സ്ഥിരമായി മുൻപന്തിയിലെത്തുന്നത് പതിവായിരിക്കുകയാണിപ്പോൾ.



