ദുബൈ: യുഎഇയിൽ എഐ പ്രയോഗിക്കുന്നവർ ഒന്ന് സൂക്ഷിക്കണം . ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകൾക്കുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കുകയാണ് രാജ്യം.
യുഎഇയുടെ ദേശീയ ചിഹ്നങ്ങളെയോ പ്രമുഖ വ്യക്തികളെയോ ഔദ്യോഗിക അനുമതിയില്ലാതെ എഐ വഴി ചിത്രീകരിക്കുന്നത് ഇനി നിയമപരമായി കുറ്റകരം എന്നാണ് യുഎഇ മീഡിയ കൗൺസിൽ പ്രഖ്യാപിച്ചത്.
ദേശത്തിന്റെ പൈതൃകവും വ്യക്തിത്വവും സംരക്ഷിക്കാനും, വ്യാജവും തെറ്റിദ്ധാരണാജനകവുമായ ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയാനും വേണ്ടിയുള്ള നടപടിയാണിത്.
നിയമലംഘനങ്ങൾ നടന്നാൽ കർശനമായ ശിക്ഷ നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
ആഗോള തലത്തിൽ എഐ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് യുഎഇയുടെ ഈ ശക്തമായ ഇടപെടൽ.
ഡിജിറ്റൽ ലോകത്തിൽ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കാൻ വേണ്ടിയാണ് രാജ്യത്തിന്റെ പുതിയ നിലപാട്.



