ദുബൈ: നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾക്ക് ഇതാണ് മികച്ച സമയം. കാരണം, രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് പുതിയ റെക്കോർഡിലെത്തിയിരിക്കുകയാണ്. ദിർഹമിന് 24.18 രൂപ എന്ന സർവകാല റെക്കോർഡാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
എല്ലാ എക്സ്ചേഞ്ച് സ്ഥാപനങ്ങളും ബാങ്കുകളും 24 രൂപക്ക് മുകളിലാണ് വിനിമയ നിരക്ക് നൽകുന്നത്. എന്നാൽ നാട്ടിൽ വിലക്കയറ്റം ഉണ്ടാകുമെന്ന ആശങ്കയുണ്ടെങ്കിലും
വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികളെ സംബന്ധിച്ച് ആശ്വാസകരമാണ്.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക തീരുവ ചുമത്തിയതോടെയാണ് രൂപയുടെ മൂല്യം കുത്തനെ കൂപ്പു കുത്തി തുടങ്ങിയത്. വിനിമയ നിരക്ക് ഒരു പക്ഷെ ഇനിയും ഉയർന്നേക്കാം. ഇത് മുന്നിൽ കണ്ട് ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്.
മാസത്തിന്‍റെ ആദ്യദിനങ്ങളിൽ ശമ്പളം ലഭിക്കുന്ന തിയ്യതികളിലും നിരക്ക് വർധന തുടരുകയാണെങ്കിൽ ധന വിനിമയ സ്ഥാപനങ്ങളിൽ തിരക്കേറും.



