ദുബൈ: ലോക ഫുട്ബോളിൽ വനിതകളുടെ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഫിഫയും യുഎഇയും ഒരുങ്ങുകയാണ്.
“FIFA Unites” എന്ന പേരിൽ വന്നിതകൾക്കായി
പ്രത്യേക സൗഹൃദ ഫുട്ബാൾ പരമ്പരയാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 23 മുതൽ 29 വരെ, ദുബൈയിലാണ് ചരിത്ര പരമ്പര അരങ്ങേറുന്നത്.
യു.എ.ഇ, ഛാഡ്, ലിബിയ എന്നിവയ്ക്ക് പുറമെ , സ്വപ്നങ്ങൾ വിണ്ടെടുക്കാൻ ഇറങ്ങിതിരിച്ച അഫ്ഗാനിസ്ഥാനിലെ അഭയാർത്ഥി വനിതാ ടീമും പരമ്പരയെ ശ്രദ്ധേയമാക്കും. ഡച്ച് പരിശീലക വെറ പോവുവിന്റെ നേതൃത്വത്തിലാണ് യു.എ.ഇയുടെ വനിതാ ടീം ഇറങ്ങുക.
“സ്ത്രീകളുടെ സാധ്യതകളെ തിരിച്ചറിയുന്നതിനാണ് ഫിഫയുടെ മുൻഗണന. “ഭാവി കായികലോകത്തെ ശക്തിപ്പെടുത്താൻ ഈ നീക്കം നിർണായകമാണ്”
എന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കുന്നത്.
ഈ പരന്പര വെറുമൊരു സൗഹൃദ മത്സരം മാത്രമല്ല…
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പ്രതീക്ഷയുടെ പ്രതീകവും,
ഉന്നമനത്തിന്റെ ശബ്ദവുമാണെന്നും ഫിഫ പറയുന്നു. മത്സരങ്ങൾ തത്സമയം, രാജ്യാന്തര തലത്തിൽ,
ലോകം മുഴുവൻ കാണാനും സൗകര്യമൊരുക്കും.



