അബുദബി: യു.എ.ഇയിലെ എൻട്രി വിസ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ചയാണ് പുതുക്കിയ വിസ സംവിധാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പുതിയ ഭേദഗതികളിലൂടെ, പ്രത്യേക വിഭാഗങ്ങൾക്ക് നാലു പുതിയ സന്ദർശക വിസകൾ അനുവദിക്കും. നിർമിതബുദ്ധി അഥവാ എ.ഐ, വിനോദം, അന്താരാഷ്ട്ര പരിപാടികൾ, ക്രൂസ് കപ്പലുകൾ, ആഡംബര യാട്ടുകൾ ഇവയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് പ്രത്യേക സന്ദര്‍ശന വിസ അനുവദിക്കുക.
ഓരോ വിസയ്ക്കും അനുവദിച്ചിരിക്കുന്ന താമസ കാലാവധിയും നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ നിയമങ്ങൾ യു.എ.ഇയുടെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനും, പ്രത്യേക വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കാനുമുള്ള നീക്കമാണെന്നാണ്
വിദഗ്ധരുടെ വിലയിരുത്തലിൽ.



