ദുബൈ: 8 മില്യൺ ഡോളർ ചെലവിൽ ഒരു
‘7-സ്റ്റാർ’ ഹോസ്പിറ്റാലിറ്റി പരിശീലന കേന്ദ്രം.
എമിറേറ്റ്സ് എയർലൈൻസിന്റെ ഏറ്റവും പുതിയ ഹോസ്പിറ്റാലിറ്റി സെന്റർ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. അതും നമ്മുടെ സ്വന്തം ദുബൈയിൽ
ഗർഹൂദിലെ എമിറേറ്റ്സ് ക്രൂ ട്രെയിനിങ് കോംപ്ലക്സിനുള്ളിലാണ് “എമിറേറ്റ്സ് സെന്റർ ഓഫ് ഹോസ്പിറ്റാലിറ്റി എക്സലൻസ്” പ്രവർത്തിക്കുന്നത്.
25,000ത്തിലധികം കാബിൻ ക്രൂ അംഗങ്ങൾക്ക്, ലോകോത്തര നിലവാരത്തിൽ ഫൈൻ ഡൈനിങ് സർവീസും, ഗസ്റ്റ് കെയറും, ടേബിൾ മാനേഴ്സും, കസ്റ്റമർ എൻഗേജ്മെന്റും ഉൾപ്പെടെ മികച്ച പരിശീലനം നൽകും.
കാബിൻ ക്രൂ അംഗങ്ങൾക്ക് എയർലൈൻസിന്റെ പ്രീമിയം കട്ട്ലറിയും ക്രോക്കറിയും ഉപയോഗിച്ച് ഡൈനിംഗ് ടേബിൾ ഒരുക്കാനും, ഡെസേർട്ടുകൾ പ്ലേറ്റുചെയ്യാനും, മിഷ്ലിൻ നിലവാരത്തിലുള്ള സർവീസുകൾ നൽകാനും ഇവിടെ പ്രത്യേക പരിശീലനം നൽകുന്നുണ്ട്
സ്വിറ്റ്സർലാന്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് കേന്ദ്രം പ്രവർത്തികുക.



