അബൂദബി: അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യം പകർത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് അബൂദബി സിവിൽ ഫാമിലി കോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധി. യുവതിയുടെ അനുമതിയില്ലാതെ ദൃശ്യം പകർത്തിയ യുവാവിന് 10,000 ദിർഹം പിഴയും, കൂടാതെ യുവതിക്ക് 20,000 ദിർഹം നഷ്ടപരിഹാരവും നൽകാനാണ് കോടതി ഉത്തരവിട്ടത്.
പ്രതി ചെയ്ത പ്രവൃത്തി, യുവതിയുടെ സ്വകാര്യതക്കും, അഭിമാനത്തിനും ഗുരുതര ആഘാതമാണ് സൃഷ്ടിച്ചതെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തുന്നതോ പ്രചരിപ്പിക്കുന്നതോ ഗുരുതര കുറ്റകൃത്യമാണ്. ഇത്തരം നിയമലംഘനങ്ങൾ കടുത്ത ശിക്ഷക്കും സാമ്പത്തിക ബാധ്യതകൾക്കും വഴിവെക്കുമെന്നും കോടതി ഓർമിപ്പിക്കുന്നു
പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും, മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി.



