ദുബൈ: കിങ് ഫൈസൽ സ്ട്രീറ്റിൽ നിന്നും അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള ദുബൈ ദിശയിലുള്ള പ്രധാന എക്സിറ്റ് ഒക്ടോബർ 3 മുതൽ ഒക്ടോബർ 11 വരെ താത്കാലികമായി അടച്ചിടുമെന്ന് അറിയിച്ചിരിക്കുകയാണ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി.
റോഡ് നവീകരണ പദ്ധതികളുടെ ഭാഗമായാണ് ഈ അടച്ചിടൽ. ഗതാഗതക്കുരുക്ക് കുറയ്ക്കുകയും യാത്രക്കാരുടെ സഞ്ചാരം കൂടുതൽ സുഗമമാക്കുകയുമാണ് ലക്ഷ്യം.
ഇരു എമിറേറ്റുകൾക്കുമിടയിലെ
ഏറ്റവും തിരക്കേറിയ റൂട്ടായതിനാൽ, ദൈനം ദിന യാത്രക്കാർ ഈ മുന്നിയിപ്പ് കണക്കിലെടുക്കണം.
ട്രാഫിക് സുരക്ഷാ നിർദേശങ്ങളും, റോഡിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും വായിച്ച് മനസിലാക്കി യാത്ര ചെയ്യണമെന്നും അധികൃതർ ഓർമിപ്പിച്ചു.



