അബൂദബി: സ്കൂളുകളിൽ അധ്യാപകർ പാലിക്കേണ്ട പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുകയാണ് അബൂദബി വിദ്യാഭ്യാസ വകുപ്പ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും
പ്രൊഫഷണലിസവും സമത്വവും ഉറപ്പാക്കുകയാണ് ഇതിന്റെ
പ്രധാന ലക്ഷ്യം.
മതം, വംശം, സാമൂഹിക സ്ഥാനം, പ്രായം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം പാടില്ലെന്നതാണ് പ്രധാന മുന്നറിയിപ്പ് ഗർഭിണികളായ വനിതാ ജീവനക്കാരോടുള്ള വിവേചനവും പാടില്ല.
തീവ്രവാദ പ്രചാരണം, വംശീയത, ഭീഷണി, വാക്കാലോ ശാരീരികമായോ ഉള്ള പീഡനം – എന്നിവ യെല്ലാം കടുത്ത നിയമലംഘനങ്ങളാണ്. സ്കൂൾ ഡ്രസ് കോഡിനും സംസ്കാര മൂല്യങ്ങൾക്കും വിരുദ്ധമായ വസ്ത്രധാരണവും അനുവദനീയമല്ല.
പ്രൊഫഷണലിസത്തിനും ധാർമികതയ്ക്കും വിരുദ്ധമായ പ്രവർത്തനം ചെയ്യുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും. സഹപ്രവർത്തകരെ കുറിച്ച് വ്യാജ പ്രചാരണം നടത്തുകയോ, അവരുടെ മാന്യത ഹനിക്കുന്ന പ്രവൃത്തികൾ നടത്തുകയോ ചെയ്താലും നടപടി നേരിടണം .
യോഗ്യതകൾക്കും പ്രവൃത്തിപരിചയത്തിനും തെറ്റായ വിവരങ്ങൾ നൽകുന്നതും കടുത്ത ശിക്ഷയ്ക്ക് കാരണമാകും. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന അധ്യാപകർക്ക് കർശന അച്ചടക്ക നടപടിയും നിയമനടപടിയും നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.



