ദുബൈ: ഇളകിയ സീറ്റിൽ യാത്ര ചെയ്യേണ്ടി വന്നാൽ നിങ്ങൾ എന്തു ചെയ്യും ? അങ്ങനെ ഒരനുഭവം നേരിട്ടപ്പോൾ എയര്‍ലൈന്‍ കമ്പനിക്കെതിരെ തന്നെ കോടതിയെ സമീപിച്ചിരിക്കുയാണ് യുവതി.
മാത്രമല്ല ആ യുവതിക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും അബൂദബി സിവില്‍ ഫാമിലി കോടതി
ഉത്തരവിട്ടു. യാത്രക്കിടെയുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് പകരമായി നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശം നല്‍കിയത്.
യാത്ര ചെയ്യാന്‍ ലഭിച്ച സീറ്റ് ഇളകിയതാണെന്നും കേടുപാടുകളുണ്ടെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ട് ഉണ്ടാവുന്നതായും നിരവധി തവണ എയർ ഹോസ്റ്റസിനോട് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല.
അതോടെയാണ് 50,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്. യാത്രക്കിടെ തനിക്ക് മുറിവുകളുണ്ടായെന്നും ലക്ഷ്യസ്ഥാനത്ത് വിമാനമിറങ്ങിയശേഷം മുന്‍കരുതല്‍ കുത്തിവെപ്പുകള്‍ സ്വീകരിച്ചെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു.



