അബൂദബി: മൊബൈൽ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നവർക്ക് മദ്യപിച്ച് വാഹനമോടിക്കുന്നവരെക്കാൾ നാലിരട്ടിയോളം അപകടസാധ്യതയുണ്ടെന്നറിയാമോ?
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യത എത്ര ഏറെയാണെന്ന് അറിഞ്ഞാലും ചിലർ ആ ഗുരുതര തെറ്റ് ആവർത്തിച്ച് കൊണ്ടിരിക്കും
അബൂദബി പൊലീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മൊബൈൽ ഉപയോഗം മൂലംനിരവധി അപകടങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അശ്രദ്ധ ഡ്രൈവിംഗ് മൂലം ഈ അടുത്തായി 510 അപകടങ്ങളും സംഭവിച്ചു, ഇതിൽ ഭൂരിഭാഗവും മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടായ അപകടങ്ങളാണ്.
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നത് ഗതാഗത നിയമലംഘനങ്ങളിൽ ഏറ്റവും ഗുരുതരമായതാണെന്നും, ഇത്തരം നിയമലംഘനം കണ്ടാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
2021 മുതൽ അബൂദബി എമിറേറ്റിലെ പ്രധാന റോഡുകളിലെല്ലാം സ്മാർട്ട് എഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് . സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും മൊബൈൽ ഉപയോഗിക്കുന്നവരെയും ഈ ക്യാമറകൾ സ്വയം കണ്ടെത്തി പിഴ ചുമത്തുന്നതും തുടരുകയാണ്
ഗുരുതര പരിക്കുകൾക്കും മരണങ്ങൾക്കും കാരണമാകുന്ന അപകടങ്ങളിൽ 80 ശതമാനവും സീറ്റ് ബെൽറ്റ് ധരിക്കാത്തത് മൂലമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്..



