ദുബൈ: 2026 ഓടെ ദുബൈ നഗരത്തിന്റെ 30 ശതമാനം ഭാഗങ്ങളിലും ഡെലിവറിമേഖല ഡ്രോണുകൾ കൈയടക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
വിശ്വസിക്കണം , മാത്രമല്ല 5 വർഷത്തിനുള്ളിൽ ദുബൈയിൽ 70% ഡെലിവറിയും ഡ്രോണുകൾ വഴിയായിരിക്കുമെന്നാണ്
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലെൻഗാവി അറിയിക്കുന്നത് .
ഡ്രോൺ ഡെലിവറി പദ്ധതിയുടെ ആദ്യ ഘട്ടം ദുബൈ സിലിക്കൺ ഒയാസിസിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്
രണ്ടാം ഘട്ടം ദുബൈ എയർഷോ 2025-ന് മുൻപും ആരംഭിക്കും.
അതേസമയം, 2026ൽ ദുബൈയിൽ എയർ ടാക്സി സേവനം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
അമേരിക്കൻ കമ്പനികളായ ജോബി ഏവിയേഷൻ, ആർച്ചർ ഏവിയേഷൻ എന്നിവയുടെ എയർ ടാക്സി മോഡലുകളും ഇത്തവണ ദുബൈ എയർഷോയിൽ പ്രദർശിപ്പിക്കുന്നുണ്ട്.



