അബുദാബി: പത്ത് കിലോ അധിക ബാഗേജിന് 120 ദിർഹം വരെ നൽകി യാത്ര ചെയ്തത് ഇനി പഴങ്കഥ . വിദേശ യാത്രക്കാർക്ക് ആശ്വാസമായി പ്രത്യേക അലവൻസ് പ്രഖ്യാപിച്ച് ഞെട്ടിച്ചത് എയർ ഇന്ത്യ എക്സ്പ്രസാണ്.
എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് യാത്രചെയ്യുന്നവർക്ക് സമാനമായ നിരക്കിൽ ആനുകൂല്യം ലഭ്യമായിരിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിക്കുന്നു.
നവംബർ 30 വരെ യാത്ര ചെയ്യുന്നവര്ക്ക്
ഈമാസം 31 നുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് പ്രത്യേക ഓഫർ പ്രയോജനപ്പെടുത്താനാകുക.
ടിക്കറ്റെടുക്കുന്ന സമയത്ത് തന്നെ ആനുകൂല്യം തെരഞ്ഞെടുക്കണമെന്നാണ് വ്യവസ്ഥ. ടിക്കറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അധികബാഗേജിന് ഈ ഓഫറിൽ അവസരമുണ്ടാവില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചിട്ടുണ്ട്.



