അബൂദബി: യുഎഇയുടെ ഗതാഗത രംഗത്ത് വലിയ ചുവടുവയ്പ്പായി പറക്കും ടാക്സികൾ വരുമ്പോൾ
ചികിത്സയ്ക്കായി രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും ഈ സാധ്യത ഉപയോഗപ്പെടുത്തും
രാജ്യത്ത് ആദ്യമായി, അബൂദബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിലാണ് പറക്കും ടാക്സി സേവനം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഹെലിപ്പാഡ് നവീകരിച്ച് , ഇലക്ട്രിക് എയർടാക്സികൾക്കും ഉപയോഗിക്കാവുന്ന ‘വെർടിപോർട്ട്’ സംവിധാനമാണ് ഇവിടെ നിർമിക്കുന്നത്.
ആർച്ചർ ഏവിയേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അതിവേഗ ഗതാഗതം ഉറപ്പാക്കുന്ന ഈ സംവിധാനം, അടിയന്തരാവസ്ഥകളിൽ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും നിർണായക അവയവ മാറ്റ ശസ്ത്രക്രിയകൾക്കുമായി സമയോചിതമായി ഗുണകരമാകും. കരമാർഗ ഗതാഗത തടസങ്ങൾ ഒഴിവാക്കാൻ കഴിയുന്നതിനാൽ, അനേകം ജീവനുകൾ തന്നെ രക്ഷിക്കാമെന്ന പ്രതീക്ഷയാണ് പദ്ധതി നല്കുന്നത്.
നാലുപേർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന ആർച്ചർ ഏവിയേഷന്റെ ‘മിഡ്നൈറ്റ്’ എന്ന ഇലക്ട്രിക് എയർക്രാഫ്റ്റാണ് ഇതിനായി ഉപയോഗിക്കുക.
മേഖലയിലെ ആദ്യ മിഡ്നൈറ്റ് പറക്കും ടാക്സി, അബൂദബിയിൽ പ്രവർത്തനം ആരംഭിക്കാൻ യു.എസ് ആസ്ഥാനമായ ആർച്ചർ ഏവിയേഷൻ ഇതിനകം കരാർ ഒപ്പിട്ടിട്ടുണ്ട്.



