കൊട്ടിഘോഷിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കാത്തതിൽ വൈറ്റ് ഹൗസിന് തന്നെ മുറമുറുപ്പ്.
നൊബേൽ കമ്മിറ്റി സമാധാനത്തെക്കാൾ രാഷ്ട്രീയത്തെ മുൻനിർത്തി തീരുമാനമെടുത്തുവെന്നാണ്
വൈറ്റ് ഹൗസ് വക്താവിന്റെ സങ്കടം പറച്ചിൽ .
യുദ്ധങ്ങൾ അവസാനിപ്പിക്കാനും അനേകം ജീവനുകൾ തന്നെ രക്ഷിക്കാനും ട്രംപ് എടുത്ത ശ്രമങ്ങളാണ് ലോകം കണ്ടതെന്നാണ് അവകാശവാദം.
വാദങ്ങൾ വേറെയുമുണ്ട്…
മനുഷ്യത്വം നിറഞ്ഞ വ്യക്തിയാണ് ട്രംപ്, സമാധാന കരാറുകൾക്ക് വഴിതെളിക്കുന്ന ശ്രമങ്ങൾ ഇനിയും അദ്ദേഹം തുടരും. സ്വയം നൊബേൽ അവാർഡിന് അർഹനാണെന്ന് ട്രംപ് നേരത്തേ അവകാശപ്പെട്ടിരുന്നതിനാല് വക്താവ് ഇങ്ങനെ പറഞ്ഞതിൽ അത്ഭു തപ്പെടാനുമില്ല താനും .
“എനിക്ക് സമാധാനത്തിനുള്ള നൊബേൽ ലഭിക്കണം എന്ന — യുഎൻ പ്രതിനിധികളോടുള്ള ട്രംപിന്റെ പ്രസ്താവന ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രോളായി നിറയുകയാണ് . സംഗതി അൽപം സീര്യസാണ്, കാരണം
2018 മുതൽ തന്നെ അമേരിക്കൻ പ്രസിഡന്റിനെ അനേകം ആഭ്യന്തര, വിദേശ രാഷ്ട്രീയ നേതാക്കൾ നൊബേൽ അവാർഡിനായി നോമിനേറ്റ് ചെയ്തിരുന്നു.
ഈ വർഷവും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പാക്കിസ്ഥാൻ സർക്കാരും ട്രംപിന് പുരസ്കാരം നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു.
അതേസമയം, ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്കാണ് ലഭിച്ചത്.
ലാറ്റിൻ അമേരിക്കയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്നണിയിൽ നിന്ന പോരാളിയെന്ന നിലയിലാണ് മചാഡോയെ ലോകം അംഗീകരിക്കുന്നത്.



