ദുബൈ : സ്കൂൾ ബസുകളിൽ രക്ഷിതാക്കൾക്കും സന്ദർശകർക്കും വിലക്കുമായി യു.എ.ഇ വിദ്യഭ്യാസമന്ത്രാലയം. വിദ്യാർഥികളുടെ സുരക്ഷമുൻനിർത്തിയാണ് തീരുമാനം.
വിദ്യാർഥികൾക്കും സ്കൂൾ അധികൃതർ ചുമതലപ്പെടുത്തുന്നവർക്കും മാത്രമായിരിക്കും ഇനി സ്കൂൾ ബസുകളിൽ പ്രവേശനമുണ്ടാവുക.
രക്ഷിതാക്കൾ ബസ് സംബന്ധിച്ച പരാതികൾ ബസ് ജീവനക്കാരുടെ മുമ്പാകെ ഉന്നയിക്കരുതെന്നും നേരിട്ട് സ്കൂൾ അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്.
ഉത്തരവ് ലംഘിക്കുന്നത് ശിശുസംരക്ഷണ നിയമങ്ങളുടെ ലംഘനമായി കണ്ട് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും യു.എ.ഇ വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.



