ദുബൈ : ഗോൾഡൻ വിസകാർക്ക് കോൺസുലാർ സേവനം പ്രഖ്യാപിച്ച് യു.എ.ഇ. ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വിദേശത്ത് സഹായം ആവശ്യമായി വരുമ്പോഴാണ് സേവനം ഉപകാരപ്പെടുക.
ദുരന്തങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടാവുമ്പോൾ അടിയന്തര ഒഴിപ്പിക്കൽ പദ്ധതികളിൽ ആളുകളെ ഉൾപ്പെടുത്താൻ പുതിയ സേവനം മൂലം കഴിയും.
ആളുകൾക്ക് അവശ്യമായ പിന്തുണയും പരിചരണവും അതാത് രാജ്യത്തെ ഭരണാധികാരികളുമായി ചേർന്നാണ് നൽകുക. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും സഹായമുണ്ടാകും.
ഗോൾഡൻ വിസക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിൻ്റെ കോൾ സെന്ററുമായി നേരിട്ട് ബന്ധപ്പെടാൻ +97124931133 എന്ന നമ്പറിൽ ഹോട്ടലൈൻ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. വിദേശത്ത് വെച്ച് പാസ്പോർട്ട് നഷ്ടപ്പെട്ടാൽ യുഎയിലേക്ക് തിരികെ വരുന്നതിനും സഹായം നൽകും.



