ദുബൈ : സ്വർണത്തിന്റെ മാറ്റ് പരിശോധിക്കാൻ അതിനൂതന സംവിധാനവുമായി ദുബൈ മുൻസിപാലിറ്റി. എ.ടി.എം മെഷീൻ രൂപത്തിലുള്ള കിയോസ്‌ക് ഉപയോഗിച്ച് പരിശോധിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചത്. കിയോസ്കിലെ നിശ്ചിത സ്ഥലത്ത് സ്വർണം വെച്ചാൽ മിനിറ്റുകൾക്കം പരിശുദ്ധി അറിയാം.
ഇന്റർനെറ്റ് ഓഫ് തിങ്ക്സ്, നിർമിതബുദ്ധി, മെഷീൻ ലേണിങ് എന്നിവ ഉപയോഗപ്പെടുത്തിയാണ് അതിവേഗത്തിൽ പരിശോധന ഫലം ലഭിക്കുന്നത്.
വേൾഡ് ട്രേഡ് സെൻററിൽ പുരോഗമിക്കുന്ന ജൈടെക്സ് മേളയിലാണ് ദുബൈ മുൻസിപാലിറ്റി സെർഫ് സർവിസ് കിയോസ്ക് സംവിധാനം അവതരിപ്പിച്ചത്.



