ദുബൈ : സ്വർണവില യുഎഇ യിൽ വീണ്ടും റെക്കോർഡിൽ. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 509 ദിർഹമായാണ് ഉയർന്നത്.
22 കാരറ്റ് സ്വർണ്ണത്തിന്റെ വില 471 ദിർഹമായും ഉയർന്നു. രണ്ട് മാസത്തിനുളളിൽ യുഎയിൽ 80 ദിർഹത്തിന്റെ വർധനവാണ് സ്വർണത്തിന് ഉണ്ടായത്.
യുഎസ് ചൈന വ്യാപാരയുദ്ധവും ഫെഡറൽ റിസർവിന്റെ നടപടികളുമാണ് സ്വർണ്ണ വില ഉയർത്തുന്നത്. ആഗോള വിപണിയിൽ ഔൺസിന് 4217 ഡോളറാണ് വില. വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യത



