ദുബൈ : ആപ്പിളിന്റെ പുതിയ വിഷൻ പ്രോ ഹെഡ്സെറ്റ് യുഎഇ വിപണിയിൽ. M5 ചിപ്പ്സെറ്റ് കരുത്ത് പകരുന്ന ഹെഡ്സെറ്റിന് കൂടുതൽ മെച്ചപ്പെട്ട ബാറ്ററിയും നൽകിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് തന്നെയാണ് പ്രധാനപ്പെട്ട സവിശേഷത. ആപ്പുകൾ മുൻ ഉപകരണത്തേക്കാൾ 50 ശതമാനം വേഗത്തിൽ തുറക്കും. 120 hz റിഫ്രഷ് റേറ്റും ആപ്പിൾ നൽകിയിരിക്കുന്നു.
സാധാരണ ഉപയോഗത്തിൽ രണ്ടര മണിക്കൂർ വരെ ബാറ്ററി നിൽക്കും. മൂന്ന് മണിക്കൂർ വീഡിയോ പ്ലേബാക്കും ലഭിക്കും.
ദുബായിലെ ഷോറൂമുകളിൽ പുതിയ ഹെഡ്സെറ്റ് ഇപ്പോൾ ലഭ്യമാണു ഒക്ടോബർ 22 മുതൽ വിൽപന ആരംഭിക്കും.
വിഷൻ os26 -ലെത്തുന്ന മോഡലിന്റെ 256 gb വകഭേദത്തിന് 13,999 ദിർഹമാണ് വില. 512 ജിബി 1 റ്റിബി വകഭേദങ്ങളും വിൽപ്പനക്കുണ്ട്.



