ദുബൈ : സ്വകാര്യമേഖലയിൽ പുതിയ തൊഴിൽനിയമം പ്രഖ്യാപിച്ച് യു. എ. ഇ സർക്കാർ. ഒരു ദിവസം 8 മണിക്കൂർ, ആഴ്ച 48 മണിക്കൂർ മാത്രമേ ജീവനക്കാർ ജോലി ചെയ്യാൻ പാടുള്ളു. ഓവർടൈം ദിനത്തിൽ 2 മണിക്കൂറിൽ കൂടുതലാകരുത്.
ഏതെങ്കിലും 3 ആഴ്ചക്കാലയളവിൽ മൊത്തം 144 മണിക്കൂർ കടക്കരുത്. പകൽ ഓവർ ടൈം ജോലിക്ക് അധിക വേതനം നൽകണം.
രാത്രി 10 മണി മുതൽ പുലർച്ചെ നാല് മണി വരെയുള്ള സമയത്തിന് 50 ശതമാനത്തിൽ കുറയാത്തതുമായ അധിക വേതനത്തിന് ജീവനക്കാർക്ക് അർഹതയുണ്ട്.
അതെസമയം ഷിഫ്റ്റ് ജീവനക്കാർക്ക് പുതിയ നിയമം ബാധകമല്ല.ആഴ്ചയിലെ അവധി ദിനത്തിൽ ജോലി ചെയ്താൽ ജീവനക്കാർക്ക് പകരം ഒരു ദിവസം വിശ്രമം അല്ലെങ്കിൽ ആ ദിവസത്തെ ശമ്പളത്തിൽ 50% വർധന ലഭിക്കും.



