ദുബൈ: രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ലക്ഷ്യമിട്ട് ദിവസേന രണ്ട് ലക്ഷം സൈബർ ആക്രമണങ്ങൾ നടക്കുന്നു.
ഇവയിൽ ഏകദേശം 60 ശതമാനം ആക്രമണങ്ങൾ അബൂദബി, ദുബൈ, ഷാർജ എമിറേറ്റുകളെയാണ് ലക്ഷ്യമിടുന്നത്.
ദുബൈയിൽ മാത്രമായി 21 ശതമാനം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, അബൂദബിയിൽ 19 ശതമാനവും ഷാർജയിൽ 18 ശതമാനവുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന സാങ്കേതികവിദ്യ പ്രദർശനമേളയായ ജൈടെക്സിൽ യു.എ.ഇ സൈബർ സുരക്ഷ തലവൻ ഡോ. മുഹമ്മദ് അൽ കുവൈതിയാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.



