ദുബൈ : തൊഴിൽ രംഗത്ത് ചരിത്ര നേട്ടം കുറിച്ച് ലോകശ്രദ്ധ നേടുകയാണ് യുഎഇ. ലേബർ ഫോഴ്സ് ഗ്രോത്ത് ഇൻഡക്സ് 2025 ന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മയുള്ള രാജ്യമെന്ന ബഹുമതിയാണ് യുഎഇക്ക് ലഭിച്ചത്.
2023ൽ 2.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2024ൽ 1.9 ശതമാനമായി കുറഞ്ഞു. യുവജന തൊഴിലില്ലായ്മയും 16.7ൽ നിന്ന് 5.2 ശതമാനമായി കുറഞ്ഞു.
രാജ്യത്ത് ഇപ്പോൾ 94 ലക്ഷം പേർ തൊഴിൽ രംഗത്ത് സജീവമാണ്. അതിൽ 81 ശതമാനം പുരുഷന്മാരും 19 ശതമാനം സ്ത്രീകളുമാണ്.
ഇവയ്ക്കെല്ലാം പുറമേ തൊഴിൽ ശക്തിയിലും, വിദേശ തൊഴിലാളികളുടെ സംഭാവനയിലും യുഎഇ ലോകത്തിൽ തന്നെ മുന്നിലാണ്.
ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ റിപ്പോർട്ടനുസരിച്ച്, തൊഴിൽ വിപണി മത്സരക്ഷമതയിൽ യുഎഇ തുടർച്ചയായി തങ്ങളുടെ ആഗോള നേതൃത്വം നിലനിർത്തുകയാണ്.



